കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എംപി സ്ഥാനം രാജി വച്ചത് ധാര്‍മികത കൊണ്ടാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പൂര്‍ണ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രശ്നത്തിനും മുന്നണിയില്‍ പരിഹാരമുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിച്ചിട്ടില്ലെന്ന് നീക്കുപോക്കുകള്‍ അപ്പോഴുണ്ടാകും. ഏത് പ്രശ്നത്തിനും മുന്നണിയില്‍ പരിഹാരമുണ്ടെന്നും ജോസ് കെ മാണി.
അതേസമയം, എന്‍സിപിയില്‍ ഭിന്നതയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ടി പി പീതാംബരന്‍ മാസ്റ്ററുടെ അഭിപ്രായത്തില്‍ ദുരര്‍ത്ഥം കാണേണ്ടതില്ല. മുന്നണി മാറാനുള്ള സാഹചര്യമില്ലെന്നും അവഗണന നേരിട്ടെന്ന അഭിപ്രായം ഇല്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
എല്‍ഡിഎഫില്‍ തുടരാന്‍ ശരത് പവാര്‍ നിര്‍ദേശിച്ചതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും പറഞ്ഞിരുന്നു. എല്‍ഡിഎഫില്‍ തന്നെ ഉറച്ച് നില്‍ക്കും. നിലവിലുള്ള നാല് സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.