കോട്ടയം: സംസ്ഥാനകമ്മിറ്റി ഉടനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോസ്.കെ.മാണിയുടെ കത്ത് തള്ളി പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സമവായമുണ്ടാക്കിയ ശേഷം സംസ്ഥാന കമ്മിറ്റിയെന്ന നിലപാടാണ് ജോസഫ് ആവര്‍ത്തിച്ചത്.
ഇതിനിടെ പ്രശ്നം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ ജോസ് കെ മാണിയും പി ജെ ജോസഫും നല്‍കിയിട്ടുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗങ്ങളോട് അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കൊച്ചിയിലെത്താനും ഇരുനേതാക്കളും ആവശ്യപ്പെട്ടിരുന്നു.
അനുരഞ്ജനത്തിന് സഭാ നേതൃത്വം ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്തര്തതിലൊരു നീക്കം. ഇതിനിടെയാണ് ഇരുവിഭാഗവും സമ്മര്‍ദ്ദം ശക്തമാക്കിയത്.