കോട്ടയം: നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിനെതിരെ ഭര്‍ത്താവും എംപിയുമായ ജോസ്‌കെ മാണി രംഗത്ത്.
പരാമര്‍ശം വിവാദമാക്കേണ്ടന്നാണ് ജോസ് കെ. മാണി പറഞ്ഞിരിക്കുന്നത്. പുസ്തകത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും, പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ യുവനേതാവില്‍ നിന്നും തനിക്ക് മോശം പെരുമാറ്റം ഉണ്ടായതായി നിഷ പരാമര്‍ശിച്ചിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണെന്ന് നിഷ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇക്കാര്യങ്ങള്‍ പൊതു സമൂഹം മനസിലാക്കുന്നതിനു വേണ്ടിയാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും നിഷ വ്യക്തമാക്കിയിരുന്നു.