കോട്ടയം: കേരളാ കോണ്‍ഗ്രസിനോട് യുഡിഎഫ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നത്. പുറത്താക്കലിന് ശേഷം ഒരുവിധ ചര്‍ച്ചക്കും യുഡിഎഫിലെ ഒരു നേതാവും തയാറായിട്ടില്ല.
കേരള കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ ജോസഫും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി