കോട്ടയം: എന്‍ഡിഎയുമായുള്ള സഖ്യം പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയെന്നും അദ്ദേഹം ആരോപിച്ചു.
എന്‍ഡിഎയിലേക്കില്ലെന്ന് ജോസഫ് വിഭാഗവും ജോസഫ് എം. പുതുശേരിയും നേരത്തെ വ്യക്തമാക്കിയിരുന്നു
എല്‍ഡിഎഫിലേക്കോ എന്‍ഡിഎയിലേക്കോ ഇല്ലെന്നു യുഡിഎഫ് മുന്നണി വിട്ട ശേഷം ചരല്‍ക്കുന്നില്‍ കെ.എം മാണി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിനിടെ കേരളാ കോണ്‍ഗ്രസ് എന്‍ഡിഎയുടെ ഘടകകക്ഷിയാകുമെന്നും ജോസ് കെ.മാണിക്ക് കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളെ പൂര്‍ണമായി തള്ളിയാണ് ജോസ് കെ. മാണി നിലപാട് അറിയിച്ചത്.