അദ്ദേഹത്തെ പോലൊരാളുടെ സംസ്‌കാര ശൂന്യമായ പ്രയോഗത്തിന് മറുപടി പറയില്ല

കോട്ടയം: പി.ജെ. ജോസഫിനെപ്പോലെയുള്ള മുതിര്‍ന്ന നേതാവിന്റെ സംസ്‌കാര ശൂന്യമായ പ്രയോഗത്തിന് ആ നിലയില്‍ മറുപടി പറയാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ജോസ് കെ. മാണി. അദ്ദേഹം ഇത്രയും വികൃതമായ ഭാഷ ഉപയോഗിക്കുന്നതില്‍ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സീറ്റ് സംബന്ധിച്ച് ജോസ് കെ. മാണി വെറുവാ ചപ്പുകയാണെന്നു പി.ജെ. ജോസഫ് കോട്ടയത്ത് പറഞ്ഞിരുന്നു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫിന്റെ തിരക്കഥ നടപ്പാകില്ല. ഞങ്ങളുടെ സീറ്റാണ്. ഞങ്ങളുടെ സ്ഥാനാര്‍ഥി മത്സരിക്കും. നിലപാട് യുഡിഎഫ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വം 29 ന് ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

Top