കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ. മാണി. ഈ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയാറാകില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകളില്‍ സംശയമുണ്ട്. പുലഭ്യം പറയാനും വ്യക്തിഹത്യ നടത്താനുമേ ജോസഫിനറിയൂ എന്നും ജോസ് കെ.മാണി കോട്ടയത്ത് പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. ജോസഫ് വിഭാഗവുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ടെന്നാണ് ജോസ് വിഭാഗം നിശ്ചയിച്ചിരിക്കുന്നത്.