ജോസ് മാവേലിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം കോടതി റദ്ദാക്കി

കൊച്ചി: ജനസേവ ചെയര്‍മാന്‍ ജോസ് മാവേലിയെ പീഡനക്കേസില്‍ പൊലീസ് കുടുക്കിയതാണെന്ന് വ്യക്തമായി. ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാന്‍ കാരണമായി ക്രൈംബ്രാഞ്ച് ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം കോടതി റദ്ദാക്കി. പൊലീസ് റജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലാകട്ടെ, തെളിവൊന്നുമില്ലെന്ന് അന്വേഷണ സംഘം തന്നെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

ജനസേവയില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുപോയ കുട്ടികള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പേരിലായിരുന്നു ആദ്യ കേസ്.

Top