കൊച്ചി: കാപ്പ ചുമത്തുമെന്നുള്ള ഭീഷണിയുടെ പേരില്‍ തെരുവുനായ ഉന്മൂലനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ജോസ് മാവേലി. കാപ്പ ചുമത്തുമ്പോള്‍ ജനങ്ങള്‍ക്കെതിരെ മുഴുവന്‍ ചുമത്തേണ്ടി വരും.
വര്‍ക്കലയില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച രാഘവന്റെ വീടിനു സമീപം രാവിലെ ആറു മുതല്‍ 100ലധികം ആളുകളോടൊപ്പം തെരുവുനയ്ക്കളെ പിടിച്ചുകൊണ്ടിരിക്കുകയാണ്.
35 നായ്ക്കളെ ഇതിനകം കൊന്നുകഴിഞ്ഞു. ജനങ്ങളുടെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ജോസ് മാവേലി പറഞ്ഞു.