Jose Thettayil-Kerala Assembly election

കൊച്ചി: അങ്കമാലി മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ചതില്‍ തന്നെ സംത്യപ്തനാണ്. മണ്ഡലത്തില്‍ ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുക ജനതാദള്‍ യു തന്നെയായിരിക്കുമെന്നതില്‍ സംശയമില്ലെന്നും തെറ്റയില്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തെറ്റയിലിന്റെ പ്രതികരണം.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്ന ജോസ് തെറ്റയില്‍ ചെറിയൊരു ഇടവേളക്കു ശേഷമാണ് വീണ്ടും സജീവമാകുന്നത്. അങ്കമാലി മണ്‍ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷമായി നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങളില്‍ തെറ്റയില്‍ സംതൃപ്തനാണ്.

നല്ല റോഡുണ്ട്,വിജയകരമായി നടപ്പാക്കിയ കുടിവെള്ള ജലസേചനപദ്ധതികളുണ്ട്. എന്നാല്‍ ഈ വികസനതുടര്‍ച്ചയ്ക്ക് വീണ്ടും മത്സരിക്കുമോയെന്ന കാര്യം എംഎഎല്‍എക്ക് ഉറപ്പില്ല.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒട്ടേറെ മാനദണ്ഢളുണ്ട്.എല്ലാ ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ ആര്‍ക്ക് നറുക്ക് വീഴുമെന്നറിയില്ല.

എന്തായാലും ഇടതുപക്ഷത്തു നിന്ന് ജനതാദള്‍ അല്ലാതെ മറ്റൊരു ഘടകകക്ഷി അങ്കമാലിയില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും തെറ്റയില്‍ പറഞ്ഞു.
സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സരിതയും സോളാറും ഉയര്‍ത്തികാട്ടി യുഡിഎഫിനെ എതിര്‍ക്കുമ്പോള്‍ തെറ്റയിലിനെ വീണ്ടും മത്സരിപ്പിച്ചാല്‍ അത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇടതുപക്ഷവും ജനതാദള്‍ യുവും

Top