തിരുവനന്തപുരം: നിര്‍ബന്ധിതമായും അല്ലാതെയും കേരളത്തില്‍ മതം മാറ്റം നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് ദേശീയ വനിതാ കമ്മിഷന്‍ രേഖാ ശര്‍മ്മ.
മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളും ഉണ്ടെന്നും, മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല പല മതം മാറ്റങ്ങളും നടക്കുന്നതെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി.
നിര്‍ബന്ധിത മതംമാറ്റം നടക്കുന്നില്ലെന്ന കേരള വനിത കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും, എന്നാല്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും രേഖാ ശര്‍മ്മ തുറന്നടിച്ചു.
ലൗ ജിഹാദല്ല കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റമാണ് നടക്കുന്നതെന്നും, കേന്ദ്രത്തിന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും രേഖ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ പ്രസ്താവന കേരളത്തെ ഇകഴ്ത്താന്‍ വേണ്ടിയാണെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്റെ പ്രതികരണം.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് രേഖയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം മാതാപിതാക്കളുമായും അഖിലയുമായും കൂടിക്കാഴ്ച നടത്തിയത്.