ജോസ് വിഭാഗത്തില്‍ നിന്ന് കൊഴിഞ്ഞ് പോക്ക്; കോട്ടയം ജില്ല സെക്രട്ടറി പാര്‍ട്ടി വിട്ടു

കോട്ടയം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി നല്‍കി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക്. ജോസ് വിഭാഗം കോട്ടയം ജില്ല സെക്രട്ടറി ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പാര്‍ട്ടി വിട്ടു.

ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്റെ ഭാഗമല്ലാത്ത പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാവില്ലെന്നും ജോസ്‌മോന്‍ പറഞ്ഞു.

മാണിസാറിന്റെ ആത്മാവിനോട് നീതിപുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യുഡിഎഫില്‍ നില്‍ക്കണം. യുഡിഫില്‍ നിന്നുള്ള നടപടി ചോദിച്ച് വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്. യുഡിഎഫ് വിട്ടുപോകാനായിരുന്നു ജോസ്‌കെ മാണി ശ്രമിച്ചതെന്നും ജോസ്‌മോന്‍ ആരോപിച്ചു.

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.

Top