മൂവാറ്റുപുഴ സീറ്റ് നല്‍കുന്നത് പരിഗണിക്കണമെന്ന് ജോസഫ് വിഭാഗം

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റ് നല്‍കുന്നത് പരിഗണിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏറ്റുമാനൂരിന് പകരം പൂഞ്ഞാര്‍ നല്‍കണമെന്നും ജോസഫ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന് മത്സരിക്കാം. ഇടുക്കി ഏറ്റെടുത്ത് ഉടുമ്പന്‍ചോല വിട്ടുനല്‍കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

പൂഞ്ഞാറില്‍ ടോമി കല്ലാനിയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്. അതിനിടെയാണ് പുതിയ ആവശ്യവുമായി ജോസഫ് വിഭാഗത്തിന്റെ രംഗപ്രവേശം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റെ പേരാണ് ഏറ്റുമാനൂരില്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു കേട്ടതെങ്കിലും സീറ്റ് ഒടുവില്‍ ജോസഫ് വിഭാഗത്തിന് നല്‍കുകയായിരുന്നു.

 

Top