രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നതുകൊണ്ട് ഫലമില്ലെന്ന് ജോസഫ് വാഴയ്ക്കന്‍

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നതുകൊണ്ട് ഫലമില്ലെന്ന് ജോസഫ് വാഴയ്ക്കന്‍. പാര്‍ട്ടിക്ക് നന്മയുണ്ടാകുന്ന ഒരു ആലോചനയും നടക്കാനിടയില്ലെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാനാകും പല അംഗങ്ങള്‍ക്കും താല്‍പ്പര്യമെന്നും ജോസഫ് വാഴയ്ക്കന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജോസഫ് വാഴയ്ക്കന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരുകയാണ്…നാം എന്തു പ്രതീക്ഷിക്കണം?

കെ.പി.സി.സി എസ്‌സിക്യൂട്ടീവിന് എണ്ണം കൂടുതലാണെന്നു പറഞ്ഞാണ് ഭരണഘടനാതീതമായ ഈ സമിതിക്കു രൂപം കൊടുത്തത്. സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയവിഷയങ്ങളില്‍ പങ്കാളിയാകുന്ന എത്രപേര്‍ ഈ സമിതിയില്‍ ഉണ്ട്?

സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരുമെന്നു പറയുന്നതില്‍ ദുഃഖമുണ്ട്. ഇന്നത്തെ യോഗത്തില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്പര്യം. പാര്‍ട്ടിക്ക് നന്മയുണ്ടാവുന്ന ഒരാലോചനയും നടക്കാനിടയില്ല. കെ.പി.സി.സി എസ്‌സിക്യൂട്ടീവാണ് ഇത്തരം കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സമിതി; അത് ഉടന്‍ വിളിച്ചുചേര്‍ക്കണം.

Top