നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ന്റെ ചിത്രീകരണം ആരംഭിച്ചു. ജോജു ജോര്‍ജാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. നൈല ഉഷയും ചെമ്പന്‍ വിനോദും മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം തൃശൂരില്‍ തുടങ്ങി.
2015ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ഒടുവിലത്തെ ചിത്രം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.