കോഴിക്കോട്: കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ച എസ്.ഐക്കെതിരെ രണ്ട് കേസുകള്‍ എടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് സംഘത്ത തടഞ്ഞുവച്ചതിനും മര്‍ദ്ദിച്ചതിനുമാണ് എസ്.ഐ വിമോദിനെതിരെ കേസെടുത്തത്. കോടതിവളപ്പിലും പൊലീസ് സ്റ്റേഷനിലും തടഞ്ഞുവച്ച് മര്‍ദ്ദിച്ചതിനാണ് കേസുകള്‍. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ വച്ചാണ് കേസെടുത്തത്.
കോഴിക്കോട് ടൗണ്‍ എസ്.ഐ ആയിരുന്ന വിമോദിനെ ഡി.ജി.പി അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
രാവിലെ കോഴിക്കോട് ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന കോടതിക്ക് പുറത്തുനിന്ന മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ അകാരണമായി മര്‍ദ്ദിക്കുകയും ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.