മാള്‍ട്ട: ‘ഏകാംഗ വനിതാ വിക്കിലീക്‌സ്’ എന്നറിയപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തക ഡാഫ്ന്‍ കര്വാന ജലീസിയ മാള്‍ട്ടയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ഭരണത്തലവന്മാരുടെ രാജിക്ക് വരെ ഇടയാക്കിയ പനാമ രേഖകള്‍ പുറത്തുവിട്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡാഫ്ന്‍ മാള്‍ട്ട പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പങ്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വീട്ടില്‍ നിന്ന് ഇന്നലെ ഉച്ചയോടെ കാറില്‍ പുറത്തിറങ്ങി അല്‍പസമയത്തിനകമാണ് ജലീസിയയുടെ കാര്‍ സ്‌ഫോടനത്തില്‍പ്പെട്ടത്.