മാന്യമല്ലാത്ത വസ്ത്രം ധരിച്ച് ഷോ അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തക നാടുവിട്ടു

റിയാദ്: സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ലൈവ് ടി വി ഷോ അവതരിപ്പിച്ച മാധ്യമ പ്രവര്‍ത്തക വിദേശത്തേക്ക് നാടുവിട്ടു. മാധ്യമപ്രവര്‍ത്തക ശീരീന്‍ അല്‍രീഫായാണ് നടപടി ഭയന്ന് നാട് വിട്ടത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് അനുമതി പ്രാബല്യത്തില്‍ വന്നത് ലൈവ് പരിപാടിയിലാണ് ശീരീന്‍ മാന്യമല്ലാത്ത വേഷം ധരിച്ച് പ്രതൃക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സാമൂഹീക മാധ്യമങ്ങളില്‍ പ്രതൃക്ഷപ്പെട്ടിരുന്നു.

ഇവര്‍ക്കെതിരെ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ ചൊവ്വാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യം പുറത്ത് വന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തക വിദേശത്തേക്ക് നാട് വിട്ടത്.

വിദേശത്തേക്ക് രക്ഷപ്പെട്ടതിലൂടെ ഇവര്‍ നിയമ നടപടികളില്‍ നിന്ന ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തീയാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡീയ പറഞ്ഞു.

Top