കോഴിക്കോട്: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. അരക്കിണര്‍ മണ്ഡലം പ്രസിഡന്റ് രാജീവന് തിരുവച്ചിറ, ചേവായൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഫറോക്ക് ബ്ലോക്ക് പ്രസിഡന്റിനെ പരസ്യമായി ശാസിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് യു.രാജീവനോട് മാധ്യമപ്രവര്‍ത്തകരോട് മാപ്പ് പറയാനും കെപിസിസി ആവശ്യപ്പെട്ടു. കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ യു രാജീവന്റെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവത്തിലാണ് നടപടി.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് വി നമ്പ്യാര്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി.ആര് രാജേഷ്, കൈരളി ടി.വി റിപ്പോര്‍ട്ടര്‍ മേഘ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നാരോപിച്ചായിരുന്നു മര്‍ദനം.