ശ്രീനഗര്‍: വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന പരാതിയില്‍ ജമ്മു-കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന, എംഎല്‍സി വിക്രം റന്താവ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേയ്ക്കും.
ലഡാക്കിലെ ഹോട്ടല്‍ സിഗി പാലസില്‍ വ്യാഴാഴ്ചയായിരുന്നു വാര്‍ത്താ സമ്മേളനം നടന്നത്. റെയ്‌നയും വിക്രം രണ്‍ധാവയും ചേര്‍ന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാണ് പരാതി. എന്നാല്‍ പണം മാധ്യമപ്രവര്‍ത്തകര്‍ നിരസിച്ചു.