ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ മോഡലുകളുടെ ലൈനപ്പുമായി ജോയി ഇ ബൈക്സ്

രുചക്രവാഹനങ്ങൾ പെട്രോളിൽ നിന്ന് അതിവേഗമാണ് വൈദ്യുതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി ഇരുചക്രവാഹന വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും ഇവയിൽ നിന്നെല്ലാം വ്യത്യസ്തരാണ് ജോയ് ഇ–ബൈക്ക്സ്. ഹൈസ്പീഡ്, ഹൈപെർഫോമൻസ് എന്നീ വിഭാഗത്തിലായി നിരവധി വാഹനങ്ങളുള്ള ലൈനപ്പാണ് ജോയ് ഈ ബൈക്കിന്റെ പ്രധാന വ്യത്യാസം. ഓടിക്കാൻ ലൈസൻസ് വേണ്ടാത്തതും വേണ്ടതുമായ നിരവധി മോഡലുകൾ ഇവരുടെ ലൈനപ്പിലുണ്ട്.

മിഹോസ്

ജോയ് ഇ ബൈക്ക്സിന്റെ ലൈനപ്പിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് മിഹോസ്. 1500 W കരുത്തുള്ള ഈ സ്കൂട്ടർ ഓടിക്കണമെങ്കിൽ ലൈസൻസ് വേണം. ബിഎൽ ഡിസി ഹബ് മോട്ടറാണ് ഉപയോഗിക്കുന്നത്. ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടർ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കും. അഞ്ചു മുതൽ 5.5 മണിക്കൂർ വരെ മാത്രം സമയം മതി പൂർണമായും ചാർജാകാൻ. ആഘാതങ്ങളെ ചെറുക്കുന്ന, ദീർഘകാലം ഈടുനിൽക്കുന്ന ഡൈക്ലോപെൻഡീൻ മെറ്റീരിയൽ ഉപയോഗിച്ചാണ് ഇതിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. കിലെസ് ഓപ്പറേഷൻസ്, യുഎസ്‍ബി പോർട്ട്, ആന്റി തെഫ്റ്റ് സ്മാർട്ട് റിമോട്ട് ലോക്കിങ് സിസ്റ്റം, കളർ എൽസിഡി ഡിസ്പ്ലെ, എൽഇഡി ലൈറ്റ്, മൊബൈൽ ചാർജിങ്, ഓവർ വോൾട്ടേജ്, ടെമ്പറേച്ചർ, ഷോർട് സർക്യൂട്ട് എന്നിവ ചെറുക്കുന്ന 10 Amp ചാർജർ, ബ്ലൂടൂത്ത് കണക്റ്റുവിറ്റി തുടങ്ങി നിരവധി ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്.

വൂൾഫ് പ്ലസ്

ജോയ് ഇ ബൈക്ക്സിന്റെ ലൈനപ്പിലെ മറ്റൊരു മികച്ച മോഡലാണ് വൂൾഫ് പ്ലസ്. ഓടിക്കണമെങ്കിൽ ലൈസൻസ് ആവശ്യമുള്ള മോഡലാണിത്. 1500 W കരുത്തുള്ള ഈ സ്കൂട്ടറിൽ ബിഎൽ ഡിസി ഹബ് മോട്ടറാണ് ഉപയോഗിക്കുന്നത്. ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടർ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കും. ബാറ്ററി ഊരിമാറ്റാവുന്ന മോഡലും വൂൾഫ് പ്ലസിലുണ്ട്. നാലു മുതൽ 4.5 മണിക്കൂർ വരെ മാത്രം സമയം മതി പൂർണമായും ചാർജാകാൻ. കിലെസ് ഓപ്പറേഷൻസ്, യുഎസ്‍ബി പോർട്ട്, ആന്റി തെഫ്റ്റ് സ്മാർട്ട് റിമോട്ട് ലോക്കിങ് സിസ്റ്റം, കളർ എൽസിഡി ഡിസ്പ്ലെ, എൽഇഡി ലൈറ്റ്, മൊബൈൽ ചാർജിങ്, ഓവർ വോൾട്ടേജ്, ടെമ്പറേച്ചർ, ഷോർട് സർക്യൂട്ട് എന്നിവ ചെറുക്കുന്ന 10 Amp ചാർജർ തുടങ്ങിയ നിരവധി ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്.

ജെൻ നെക്സ്റ്റ് നാനു പ്ലെസ്

ജെൻ നെക്സ്റ്റ് നാനു പ്ലെസ് ലൈൻസൻസ് ആവശ്യമുള്ളൊരു മോഡലാണ്. 1500 W കരുത്തുള്ള ഈ സ്കൂട്ടറിൽ ബിഎൽ ഡിസി ഹബ് മോട്ടറാണ് ഉപയോഗിക്കുന്നത്. ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടർ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കും. ബാറ്ററി ഊരിമാറ്റാവുന്ന മോഡലും വൂൾഫ് പ്ലസിലുണ്ട്. നാലു മുതൽ 4.5 മണിക്കൂർ വരെ മാത്രം സമയം മതി പൂർണമായും ചാർജാകാൻ. കിലെസ് ഓപ്പറേഷൻസ്, യുഎസ്‍ബി പോർട്ട്, ആന്റി തെഫ്റ്റ് സ്മാർട്ട് റിമോട്ട് ലോക്കിങ് സിസ്റ്റം, കളർ എൽസിഡി ഡിസ്പ്ലെ, എൽഇഡി ലൈറ്റ്, മൊബൈൽ ചാർജിങ്, ഓവർ വോൾട്ടേജ്, ടെമ്പറേച്ചർ, ഷോർട് സർക്യൂട്ട് എന്നിവ ചെറുക്കുന്ന 10 Amp ചാർജർ തുടങ്ങിയ നിരവധി ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്.

വൂൾഫ്, ജെൻ നെക്സ്റ്റ്, ഗ്ലോബ്

ഉപയോഗിക്കാൻ ലൈൻസൻസ് ആവശ്യമില്ലാത്ത മുന്ന് മോഡലുകളാണ് ഇവ. 250 W കരുത്താണ് മൂന്ന് സ്കൂട്ടറുകൾക്കും. ബിഎൽ ഡിസി ഹബ് മോട്ടറാണ് ഉപയോഗിക്കുന്നത്. ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടർ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 70 കിലോമീറ്റർ വരെ സഞ്ചരിക്കും. ബാറ്ററി ഊരിമാറ്റാവുന്ന മോഡലും ഈ സ്കൂട്ടറുകൾക്കുണ്ട്. മൂന്നു മുതൽ 3.5 മണിക്കൂർ വരെ മാത്രം സമയം മതി പൂർണമായും ചാർജാകാൻ. കിലെസ് ഓപ്പറേഷൻസ്, യുഎസ്‍ബി പോർട്ട്, ആന്റി തെഫ്റ്റ് സ്മാർട്ട് റിമോട്ട് ലോക്കിങ് സിസ്റ്റം, കളർ എൽസിഡി ഡിസ്പ്ലെ, ഡിജിറ്റൽ സ്പീഡമോ മീറ്റർ, എൽഇഡി ലൈറ്റ്, മൊബൈൽ ചാർജിങ്, ഓവർ വോൾട്ടേജ്, ടെമ്പറേച്ചർ, ഷോർട് സർക്യൂട്ട് എന്നിവ ചെറുക്കുന്ന 10 Amp ചാർജർ തുടങ്ങിയ നിരവധി ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്.

Top