കൊച്ചി: പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിമാര്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമാണെന്ന് നടന്‍ ജോയ് മാത്യു.
ഇത് പറയുന്നത് കൊണ്ട് തന്നെ ആരും സിപിഐക്കാരനായി മുദ്ര കുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഭരണം കാഴ്ചവയ്ക്കാനാണ് സര്‍ക്കാറിനെ തിരഞ്ഞെടുത്തിരിക്കുന്നത് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കണം.
മുഖ്യമന്ത്രിക്ക് മാര്‍ക്കിടാന്‍ പിണറായി മുഖ്യമന്ത്രി ആയിട്ടു വേണ്ടേ എന്നും ജോയ് മാത്യു ചോദിച്ചു. അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണ്.
അദ്ദേഹത്തിന് വോട്ട് ചെയ്യാത്തവരും പ്രതിപക്ഷവും മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിലേക്ക് പിണറായി സ്വയം ഉയരണമെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനുള്ള സമയമായിട്ടില്ല. ഒരു വര്‍ഷത്തിനിടെ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നതും ശരിയല്ല. കുറച്ചു കൂടി സമയം കൊടുക്കാവുന്നതാണ്. പറയത്തക്ക പ്രതിച്ഛായ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചത് പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.
എന്നാല്‍ നിലമ്പൂരില്‍ മാവോവാദികളെന്ന് പറഞ്ഞ് രണ്ടു പേരെ വെടിവെച്ചു കൊന്നതും മികച്ച ഉദ്യോഗസ്ഥര്‍ക്ക് മൂക്കു കയറിടാന്‍ ശ്രമിച്ചതും ജനങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കിയതായും ജോയ് മാത്യു തുറന്നടിച്ചു.
പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കിയത്.