കോഴിക്കോട്: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം നടത്തിയതിന് തനിക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യു പറഞ്ഞു.
149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മിഠായിത്തെരുവിലാണ് കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. ഈ മേഖലയില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ജോയ് മാത്യുവിനെതിരെ കേസെടുത്തത്.