കേരളം കണ്ട മഹാപ്രളയത്തില്‍ നിന്നും നമ്മള്‍ കരകയറി വരികയാണ്. എന്നാല്‍ ഈ പ്രളയത്തിലും രാഷ്ട്രീയം കലര്‍ത്തി മനുഷ്യരെ തമ്മിലടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുന്നതിനു തുല്യമാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പരാമര്‍ശം.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നാടിനൊപ്പം നാട്ടുകാർക്കൊപ്പം
—————————————-
കേരളം കണ്ട മഹാ പ്രളയത്തിന്റെ നാളുകളിൽ നിന്നും നമ്മൾ സാവധാനത്തിൽ കരകയറുകയാണ് .ഇതൊരു വലിയ വെല്ലുവിളി തന്നെയാണ് .ഇതിൽ രാഷ്ട്രീയം കലർത്തി മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്നത് കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുന്നതിനു തുല്യം .
കേരളം ഓരോ മലയാളിക്കും അവകാശപ്പെട്ടതാണ് .
അതിനാൽത്തന്നെ കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഗവർമ്മെന്റിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്തിയുടെ കേരള പുനരുദ്ധാരണ പ്രക്രിയയെ ആളും അർത്ഥവും നൽകി പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും ഞാൻ കരുതുന്നു .
ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടുന്ന നിർദ്ദേശങ്ങൾ,അറിയിപ്പുകൾ ,ആലോചനകൾ എന്നിവക്ക് മാത്രമായി ഞാനെന്റെ പേജ് മാറ്റിവെക്കുകയാണ്
വിമർശനങ്ങളേക്കാൾ ഇന്ന് കേരളത്തിന് വേണ്ടത് വിശാലമനസ്സാണ്