കൊച്ചി : വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുമ്പ് യാത്രക്കാർക്കായി തുറന്നു നൽകിയ സംഭവത്തിൽ വി ഫോർ കേരള പ്രവർത്തകരെ പിന്തുണച്ച് ജോയ് മാത്യു. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത് എന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട.
ഏതായാലും ക്ഷമയുടെ നെല്ലിപ്പലകകണ്ട കൊച്ചിയിലെ പുതിയ കുട്ടികളുടെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ എന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.