ഇടുക്കി ജില്ലാഭരണകൂടത്തിന്റെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി.

Joyce George MP

ദേവികുളം : ഇടുക്കി കൊട്ടക്കാമ്പൂരില്‍ തന്റെയും ബന്ധുക്കളുടെയും പേരിലുളള 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്ത ഇടുക്കി ജില്ലാഭരണകൂടത്തിന്റെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം പി.

ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്യുന്നതിന് മുന്‍പ് തന്റെ വിശദീകരണം തേടിയില്ല. ഇതിനെതിരെ നിയമനടപടി കളുമായി മുന്നോട്ടുപോകുമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം പി വ്യക്തമാക്കി.

ദേവികുളം സബ്കളക്ടര്‍ റദ്ദു ചെയ്ത 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ പക്കലുണ്ട്. രേഖകള്‍ സംബന്ധിച്ച് അവ്യക്തതയില്ല. 1964 ലെ നിയമമനുസരിച്ച് തരിശുഭൂമിയ്ക്കാണ് പിന്നിട് പട്ടയം നല്‍കുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ തരിശ്ഭൂമി കൈയേറി എന്നത് അടിസ്ഥാനരഹിതമാണെന്നും ജോയ്‌സ് ജോര്‍ജ്ജ് പറഞ്ഞു. താന്‍ എംപിയോ, അഭിഭാഷകനോ ആകുന്നതിന് മുന്‍പാണ് ഭൂമികൈമാറ്റം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Top