ഇടുക്കി: പള്ളിവാസല്‍ ഭൂമിയിടപാടില്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെ സഹോദരനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്.
വമ്പന്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എം പിയുടെ സഹോദരന്‍ ജോര്‍ജി ജോര്‍ജ് മറിച്ചു വിറ്റ ഭൂമിയിലാണെന്നാണ് ആരോപണം.
അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം ആര്‍ഡിഒ ഓഫീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ മുക്കിയെന്നും ആക്ഷേപമുണ്ട്.
മാത്രമല്ല, പതിച്ചു നല്‍കിയിരിക്കുന്നത് നിയമപ്രകാരം നല്‍കാന്‍ പാടില്ലാത്ത പുല്‍മേടും പുറമ്പോക്കുമാണെന്നും, പള്ളിവാസല്‍ വില്ലേജിലെ രേഖകളില്‍ പ്രഥമ ദൃഷ്ട്യാ കൃത്രിമം നടന്നെന്ന റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.