ലോക കപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് അറിയിച്ച് സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജെപി ഡുമിനി. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍, പാക് പേസര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ലോക കപ്പിന് ശേഷം കളി നിര്‍ത്തുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് വ്യക്തമാക്കിയ ഡുമിനി, താന്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി20 ക്രിക്കറ്റ് തുടരുമെന്നും അറിയിച്ചു.
മാറ്റിനിര്‍ത്തപ്പെട്ട കഴിഞ്ഞ കുറേ മാസങ്ങളില്‍ തന്റെ കരിയറിനെ കുറിച്ച് വിശകലനം ചെയ്യുവാനായെന്നും, ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ കുറിച്ച് തനിക്ക് ധാരണ ലഭിച്ചുവെന്നും ഇതുപോലൊരു തീരുമാനം എടുക്കുക എളുപ്പമല്ലെന്നും ഡുമിനി പറയുന്നു. ട്വന്റി20യില്‍ ഞാന്‍ കളി തുടരും, എന്നാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവിടുവാനാണ് തനിക്ക് താത്പര്യമെന്നും ഡുമിനി വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറയുന്നു.