കണ്ണൂര്‍: കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും കസേരകളി നടത്തുകയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. ധര്‍മടത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. പദ്മനാഭനു വേണ്ടി നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു നഡ്ഡ.
അഴിമതിയുടെ മുന്നണികളാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഒരു മുന്നണി സരിതയുടെയും മറ്റൊരു മുന്നണി സ്വപ്നയുടെയും ആള്‍ക്കാരായി എന്നും നഡ്ഡ പറഞ്ഞു. തൃശ്ശൂര്‍ നാട്ടികയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ലോചനനു വേണ്ടിയും നഡ്ഡ റോഡ് ഷോ നടത്തും. ഇന്നു വൈകിട്ട് തൊടുപുഴയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശ്യാം രാജിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം നഡ്ഡ തിരുവനന്തപുരത്തേക്ക് തിരിക്കും.