കൊച്ചി: ജെ പി നദ്ദയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 500 ഓളം പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തടിച്ചുകൂടിയതിനാണ് കേസ്. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസെടുത്തത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കി. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.