ഡല്‍ഹി: അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി ജെ.പി നദ്ദ ചുമതലയേല്‍ക്കും. നദ്ദയെ അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നതോടെയാണ് ആ പദവിയിലേയ്ക്ക് നദ്ദ സ്ഥാനാരോഹിതനാകുന്നത്.
ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.
ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന.