ഒരു മകള്‍ കൂടി ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് സംവിധായനും നടനുമായ ജൂഡ് ആന്റണി. ജൂലൈ ഒന്നിനായിരുന്നു കുട്ടിയുടെ ജനനം.
”ജൂലൈ ഒന്ന്, ദൈവം ഞങ്ങള്‍ക്ക് രണ്ടാമതും മാലാഖയെ തന്ന ദിവസം. ഇസബെല്‍ അന്ന ജൂഡ് എന്നാണ് കുഞ്ഞിന്റെ പേര്”.- ജൂഡ് കുറിച്ചു. സംവിധായകനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് എത്തിയിരിക്കുന്നത്.
2014 ഫെബ്രുവരിയിലായിരുന്നു ജൂഡും ഡയാനയും വിവാഹിതരാകുന്നത്. 2016 ലായിരുന്നു മൂത്ത കുഞ്ഞിന്റ ജനനം.