ആലുവ മണപ്പുറത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറിയ ചിത്രം സംവിധായകന് ജൂഡ് ആന്റണി പങ്കുവെച്ചിരുന്നു. എന്നാല്‍ ആ ചിത്രം കഴിഞ്ഞ വര്ഷത്തേയാണോ എന്നായിരുന്നു കൂടുതല്‍ ആളുകളുടെയും സംശയം. ഇതോടെ സ്ഥലത്തെ ഗുരുതരമായ സാഹചര്യം വിവരിച്ച് ജൂഡ് തന്നെ രംഗത്തുവന്നു. ആലുവയില്‍ താനിപ്പോള്‍ നില്ക്കുന്ന ഫ്ളാറ്റില്‍ നിന്നെടുത്ത ചിത്രമാണതെന്നും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലേതെന്നും ജൂഡ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
ജൂഡ് ആന്റണി പറയുന്നതിങ്ങനെ…
ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്ളാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതും. അത് കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോ ആണോ എന്നു ചോദിച്ച് പലരും കമന്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് ലൈവ് വരാന്‍ തീരുമാനിച്ചത്.
https://www.facebook.com/judeanthanyjoseph/videos/10157672021250799/
കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പത്രത്തിലും ടിവിയിലും വാര്‍ത്ത വരാന്‍ നോക്കി നില്‍ക്കാതെ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുക. വീട്ടില്‍ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചുവെന്നും വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ജൂഡ് ആന്റണി പറയുന്നു.