എംവി കൈരളിയുടെ ദുരൂഹ തിരോധാനത്തിന്റെ കഥ സിനിമയാക്കാനൊരുങ്ങി ജൂഡ് ആന്റണി ജോസഫ്

2018 എവരിവണ്‍ ഹീറോയുടെ വിജയശേഷം വീണ്ടും യഥാര്‍ത്ഥ സംഭവം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് എംവി കൈരളിയുടെ കഥ സിനിമയാക്കുന്നതായി ജൂഡ് പ്രഖ്യാപിച്ചത്.

ജൂഡ് ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ ആയിരിക്കുമോ നായകന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ ലൈക്ക പ്രൊഡക്ഷന്‍സുമായി ഒരു ചിത്രവും ജൂഡ് പ്രഖ്യാപിച്ചിരുന്നു. ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിട്ടാണ് 2018 തിരഞ്ഞെടുത്തത്. 2023 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കുള്ള 96ാമത് ഓസ്‌കറുകള്‍ 2024 മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് സമ്മാനിക്കുക.1979 -ല്‍ 49 ജീവനക്കാരും 20,000 ടണ്‍ ഇരുമ്പയിരുമായി ഇന്ത്യയിലെ മര്‍ഗോവില്‍ നിന്ന് ജിബൂട്ടി വഴി ജര്‍മ്മനിയിലെ റോസ്റ്റോക്കിലേക്ക് യാത്ര തിരിച്ച കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ചരക്ക് കപ്പലായിരുന്നു എംവി കൈരളി. യാത്രക്കിടെ ദുരൂഹസാഹചര്യത്തില്‍ കപ്പലും ജീവനക്കാരെയും കാണാതെയാവുകയായിരുന്നു.

ജൂഡ് ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ ആയിരിക്കുമോ നായകന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ ലൈക്ക പ്രൊഡക്ഷന്‍സുമായി ഒരു ചിത്രവും ജൂഡ് പ്രഖ്യാപിച്ചിരുന്നു. ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിട്ടാണ് 2018 തിരഞ്ഞെടുത്തത്. 2023 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കുള്ള 96ാമത് ഓസ്‌കറുകള്‍ 2024 മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് സമ്മാനിക്കുക.2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ആന്റണി 2018 സിനിമ ഒരുക്കിയത്. ടൊവിനോ തോമസ്, ആസിഫ് അലി, നരേന്‍, ലാല്‍, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവരായിരുന്നു 2018 ലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Top