ജഡ്ജി നിയമനം കാളീജിയം ശുപാര്‍ശ പുന:പരിശോധിക്കണമെന്ന നിയമമന്ത്രി

COURT

ന്യൂഡല്‍ഹി: ജഡ്ജി നിയമനം സംബന്ധിച്ച് സര്‍ക്കാരും കൊളീജിയവും വീണ്ടും ഏറ്റുമുട്ടാന്‍ സാധ്യത. കൊളീജിയം ശുപാര്‍ശ പുന:പരിശോധിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. സര്‍ക്കാരിന് ആവശ്യപ്പെടുന്നതിന് അധികാരം ഉണ്ടെന്നും, ഉത്തരാഘണ്ഡിലെ രാഷ്ട്രപതി ഭരണം നീക്കിയ ജസ്റ്റിസ് കെഎം ജോസഫിന്റെ വിധിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൊളീജിയം ഇന്നാണ് യോഗം ചേരുന്നത്. കഴിഞ്ഞ ആഴ്ച കൊളീജിയം നല്‍കിയ നിയമന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയം ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Top