ബന്ധുവിനെതിരെ കേസെടുത്ത പൊലീസിന് നേരെ ഭീഷണിയുമായി ജഡ്ജി

court

കൊച്ചി: ബന്ധുവിനെ കേസില്‍ നിന്നൊഴിവാക്കാന്‍ ആവശ്യപ്പെട്ട് സിഐയെ ജഡ്ജി ചേംബറില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി.

മാവേലിക്കര സിഐ പി. ശ്രീകുമാറാണ് ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ പരാതി നല്‍കിയത്.

‘സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നു’എന്ന് ചോദിച്ച് ജഡ്ജി ഭീഷണിപ്പെടുത്തിയതായും സിഐ പരാതിയില്‍ പറയുന്നു.

ജഡ്ജി കോടതിയില്‍ വിളിച്ചു വരുത്തിയ ശ്രീകുമാറിനെ ഐജി നേരിട്ടെത്തി മോചിപ്പിക്കുകയായിരുന്നു.

അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് സിഐയുടെ ആക്ഷേപം.

Top