രാജ്യാന്തര കോടതിയില്‍ ജഡ്ജി സ്ഥാനം ഇനി ഇന്ത്യക്കാരന് ; ബ്രിട്ടന്‍ പിന്മാറി

ന്യൂയോര്‍ക്ക്: രാജ്യാന്തര കോടതി (ഐസിജെ)യുടെ ജഡ്ജി സ്ഥാനം ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരിക്ക് സ്വന്തം.

ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് മത്സരരംഗത്തുനിന്ന് അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഭണ്ഡാരി വിജയം നേടിയത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചു

ഹേഗ് ആസ്ഥാനമായ ഐസിജെയിലേക്കുള്ള പുനര്‍തിരഞ്ഞെടുപ്പാണ് നടന്നത്.

15 അംഗ രാജ്യാന്തരകോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ ഒമ്പതുവര്‍ഷം കാലാവധിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുക്കുന്നത്.

Top