റോം: ഇറ്റലിയിലെ ജഡ്ജിമാര്‍ക്ക് ശമ്പളം ജോലിയില്‍ നിന്ന് വിരമിക്കുന്നതുവരെ മാത്രം നല്‍കിയാല്‍ മതിയെന്ന് താരുമാനം.
ഇറ്റാലിയന്‍ അധോസഭയാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
മുമ്പ് അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് ജീവിതാവസാനം വരെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ ഇറ്റലിയില്‍ നല്‍കിയിരുന്നു.
65-ാം വയസില്‍ വിരമിച്ചാലും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നതായിരുന്നു വ്യവസ്ഥ. ഇങ്ങനെ ശമ്പളമടക്കമുള്ളവ കൈപ്പറ്റുന്ന 2,500 പേര്‍ ഇപ്പോള്‍ ഇറ്റലിയിലുണ്ട്.
393-ല്‍ 348 പേരുടെയും പിന്തുണയോടെയാണ് അധോസഭ ബില്‍ പാസാക്കിയത്. ബില്ലിന് സെനറ്റ് അംഗീകാരം നല്‍കുകയും ചെയ്തു. ഇനി ഇവിടുത്തെ ജഡ്ജിമാര്‍ വിരമിക്കലിനു ശേഷം പെന്‍ഷന്‍ മാത്രമേ ലഭ്യമാകൂ എന്നാണ് വിവരം.