അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം

അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷണ്‍,എസ്.എ അബ്ദുല്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

ജീവനക്കാര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്‍ കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തില്‍ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കര്‍മങ്ങള്‍ ഏഴുദിവസങ്ങള്‍ക്കു മുന്‍പുതന്നെ ആരംഭിച്ചിരുന്നു.

വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഏഴായിരത്തോളം പേര്‍ക്കാണ് അയോധ്യയിലേക്ക് ക്ഷണം നല്‍കിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ അവധി നല്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ചടങ്ങ് നടക്കുന്നതോടനുബന്ധിച്ച്, ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി നല്‍കും.

Top