തിരുവനന്തപുരം: അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം രമേശിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.
മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയിലും, മര്‍ദ്ദിച്ച മറ്റു സ്ഥലങ്ങളിലുമെല്ലാം മജിസ്‌ട്രേറ്റ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി, സഹോദരിമാര്‍ എന്നിവരില്‍ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും.
നാട്ടുകാര്‍ പിടികൂടിയ മധുവിനെ മര്‍ദിച്ച് അവശനാക്കി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്ക് പോവുന്ന വഴിയില്‍ മധു മരിക്കുകയായിരുന്നു.