കൊച്ചി: സംസ്ഥാനത്ത് ഉണ്ടായത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് പി.ടി. തോമസ് എംഎല്‍എ. ഡാം മാനേജ്മെന്റില്‍ പാളിച്ച ഉണ്ടായെന്നും മുഴുവന്‍ അണക്കെട്ടുകുളും ഒരുമിച്ച് തുറന്നു വിടാന്‍ ഉത്തരവ് നല്‍കിയത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഈ വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.