ജൂലിയ ഡുകോര്‍നോയ്ക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഫ്രഞ്ച് സംവിധായികയായ ജൂലിയ ഡ്യുകോര്‍ണോയുടെ ‘റ്റിറ്റാന്‍’ എന്ന സിനിമ എഴുപത്തി നാലാമത് കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി. കാന്‍ ഫിലിം ഫെസ്റ്റിവെലിന്റെ ചരിത്രത്തില്‍ പാം ഡി ഓര്‍ നേടുന്ന രണ്ടാമത്തെ വനിതയാണ് ഡ്യുകോര്‍ണോ. 1993 ല്‍, ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ന്‍ ക്യാംപെയ്‌നാണ് ഈ പുരസ്‌കാരം കൈവരിച്ച ആദ്യ വനിത.

ഹൊറര്‍ത്രില്ലര്‍ ജോണറിലുള്ളതാണ് ഡ്യുകോര്‍ണോ സംവിധാനം ചെയ്ത റ്റിറ്റാന്‍. സെക്‌സും, വയലന്‍സും, സംഗീതവും ഇഴചേര്‍ന്ന റ്റിറ്റാന്‍ 2021ലെ ഏറ്റവും ഷോക്കിങായ സിനിമയെന്നാണ് ബിബിസി വിശേഷിപ്പിച്ചത്.

2021 കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ഇറാനില്‍ നിന്നും ഫിന്‍ലന്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. അഷ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോ ജൂഹോ കുവോസ്മാനേന്റെ കംപാര്‍ട്ട്‌മെന്റ് 6 എന്നീ ചിത്രങ്ങളാണ് ഗ്രാന്‍ഡ് പ്രിക്‌സ് നേടിയത്.

ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്‌സ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. വേഴ്സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ വേള്‍ഡ് എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ റെനറ്റ് റീന്‍സ്വ് മികച്ച നടിയും ആസ്‌ട്രേലിയന്‍ ചിത്രമായ നിട്രാമിലൂടെ കലേബ് ലാന്‍ഡ്രി ജോണ്‍സ് മികച്ച നടനായി.

Top