അസാന്‍ജിനെ രക്ഷപ്പെടുത്താന്‍ റഷ്യ ശ്രമിച്ചതായി വെളിപ്പെടുത്തല്‍

ലണ്ടന്‍: അസാന്‍ജിനെ രക്ഷപ്പെടുത്താന്‍ റഷ്യ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. യുകെയില്‍ ഇക്വഡോറിന്റെ എംബസിയില്‍ നിന്ന് അസാന്‍ജിനെ രക്ഷപ്പെടുത്താനാവുമോ എന്നറിയാന്‍ കഴിഞ്ഞ വര്‍ഷം റഷ്യന്‍ നയതന്ത്രജ്ഞര്‍ അസാന്‍ജിനോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്നവരുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്.

ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ നിന്നും അസാന്‍ജിനെ നയതന്ത്ര വാഹനത്തില്‍ കടത്തി കൊണ്ടു പോകാനും അതിനു ശേഷം മറ്റൊരു രാജ്യത്ത് എത്തിക്കാനുമുള്ള ഒരു താല്‍ക്കാലിക പദ്ധതി തയ്യാറാക്കിയിരുന്നു. റഷ്യയിലേക്ക് അസാന്‍ജിനെ കൊണ്ടു പോകാനാണു പദ്ധതിയിട്ടത്.

റഷ്യയില്‍ എത്തിയാല്‍ അസാന്‍ജിനെ യുഎസിലേക്ക് കൈമാറാന്‍ സാധിക്കില്ലെന്നതും അനുകൂല ഘടകമായി കരുതിയിരുന്നു. എന്നാല്‍ ഈ പദ്ധതി വളരെ അപകട സാധ്യതയുള്ളതായി കണക്കാക്കിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

അസാന്‍ജിനെ യുകെയില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ദൗത്യം 2017 ക്രിസ്മസ് സായാഹ്നത്തില്‍ നിര്‍വ്വഹിക്കാനായിരുന്നു പദ്ധതിയിട്ടത്. 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങളെ കുറിച്ച് ഇപ്പോള്‍ യുഎസ് നടത്തുന്ന അന്വേഷണത്തിലെ പ്രധാനിയാണ് അസാന്‍ജ്.

Top