ജൂണ്‍ ഏഴിന് ഇടുക്കി ജില്ലയില്‍ യു ഡി എഫ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം

harthal

തൊടുപുഴ: മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഏഴിന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് വ്യക്തമാക്കി.

Top