തിരുവനന്തപുരം: ജൂണ്‍ ആദ്യ ആഴ്ച തന്നെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തകം എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
നിലവില്‍ ഈ പദ്ധതിക്കായി ഒരു കുട്ടിക്ക് അഞ്ച് മുതല്‍ ഏഴ് രൂപവരെയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
അറ്റകുറ്റപണി, നവീകരണം, ശുചിമുറികളുടെ നിര്‍മാണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓരോ സ്‌കൂളിനും പ്രത്യേകം മാര്‍ഗരേഖ തയാറാക്കണമെന്നാണ് അഭിപ്രായം.
അതിനുള്ള നടപടികള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ആലോചിച്ച് ഉടന്‍ ആരംഭിക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.