ലോകമെങ്ങും ആരാധകരുള്ള മൗഗ്‌ളി ചിത്രം ‘ജംഗ്ള്‍ബുക്ക്’ ന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി.
ത്രീഡിയില്‍ ഒരുക്കിയ ചിത്രത്തില്‍ ഇന്ത്യന്‍ വംശജനായ നീല്‍ സത്തേിയെന്ന പത്തുവയസ്സുകാരനാണ് മൗഗ്‌ളിയായി വേഷമിടുന്നത്. വാള്‍ട്ട് ഡിസ്‌നിയാണ് ചിത്രത്തിന്റെ നിര്‍മാണം.
1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് ‘ജംഗിള്‍ ബുക്ക് 3ഡി’. ജോണ്‍ ഫേവ്രോ ആണ് ചിത്രം സംവിധാനം ചെയ്തത്. അനിമേഷന്‍ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.
ത്രിഡി എഫക്റ്റില്‍ എടുത്ത സിനിമ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ കാണാവൂ എന്ന് സൂചിപ്പിക്കുന്ന u/a എന്ന സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇതിനെകുറിച്ച് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലാജ് നിഹലാനി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ത്രിഡി ദൃശ്യങ്ങള്‍ പേടിയുണ്ടാക്കുന്നതാണെന്നും ദയവു ചെയ്ത് നിങ്ങള്‍ പുസ്തകത്തില്‍ വായിച്ചത് വെച്ച് ഇതു കാണാന്‍ പോവരുതെന്നും അദ്ദേഹം മുന്നറിയിപ്പ് വിവാദമായി. വിഷ്വല്‍സ് ഉപയോഗിച്ചുകൊണ്ടാണ് കഥ പറയുന്നത്. വന്യമൃഗങ്ങള്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ചാടിവരുന്നതുപോലെ തോന്നും. അതുകൊണ്ട് തങ്ങളുടെ കുട്ടികളെ ഈ സിനിമ എങ്ങനെ ബാധിക്കുമെന്ന് രക്ഷിതാക്കള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിഹലാനിയുടെ ഈ പരാമര്‍ശത്തില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചു.
ഹോളിവുഡിലെ പ്രമുഖ നടീനടന്മാരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഷേര്‍ഖാനായി ഇദ്രീസ് എല്‍ബ, ബാലുവായി ബില്‍ മറേ, ബഗീരയായി ഓസ്‌കര്‍ ജേതാവ് ബെന്‍ കിങ്‌സ്‌ളി തുടങ്ങിയവരാണ് ശബ്ദം നല്‍കിയത്.