കോട്ടയം : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീനിയര്‍ റസിഡന് മാരുടേയും, പി.ജി.ഡോക്ടര്‍മാരുടേയും ഒരു ദിവസത്തെ വേതനം സംസ്ഥാന ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. പി.ജി.അസോസിയേഷന്റെ സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം.
സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും, സേവനം ചെയ്യാന്‍ തയ്യാറാണെന്ന വിവരം മുഖ്യമന്ത്രിയുടേയും, ആരോഗ്യമന്ത്രിയുടേയും ഓഫീസുകളില്‍ അറിയിച്ചിട്ടുണ്ടെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.ക്രിസ്റ്റഫര്‍ ഉദയന്‍, ജനറല്‍ സെക്രട്ടറി ഗണേഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.