സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല ; ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിരാഹാരസമരത്തിലേക്ക്‌

doctors strike

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിരാഹാരസമരത്തിലേക്ക്.

രണ്ട് ദിവസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുന്നതെന്നും കേരള മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗവും ബഹിഷ്‌കരിച്ചുകൊണ്ട് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, രോഗികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ബദല്‍ സംവിധാനമൊരുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. അവധിയില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയുമാണ് ഒപികള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്നലെയാണ് മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. നിലവില്‍ ഒപിയും വാര്‍ഡുകളും ബഹിഷ്‌കരിച്ചാണ് സമരം നടത്തുന്നത്.

Top