ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ ഉടന്‍ നിയമിക്കുമെന്ന് ബിസിസിഐ

തിരുവനന്തപുരം: ദേശീയ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബിസിസിഐ. സെലക്ടറായിരുന്ന വെങ്കിടേഷ് പ്രസാദ് സ്ഥാനം രാജിവെച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബൗളിംഗ് കോച്ചായി കഴിഞ്ഞ ദിവസം കരാറിലേര്‍പ്പെട്ടിരുന്നു.

ഈ ആഴ്ചയോടു കൂടി പുതിയ ആളെ തല്‍സ്ഥാനത്തേക്ക് നിയമിക്കുമെന്ന് ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആശിഷ് കപൂര്‍, പഞ്ചാബ് ബാറ്റ്‌സ്മാന്‍ അമിത് ശര്‍മ്മ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍പ് അഞ്ചംഗ ജൂനിയര്‍ പാനലില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. പിന്നീട് ഇത് മൂന്നുപേരാക്കി ചുരുക്കുകയായിരുന്നു.

Top