ജുപ്പിറ്ററിന്റെ ഒരു 125 സിസി മോഡല്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മെയ് മാസത്തോടെ പുതിയ മോഡല്‍ പുറത്തിറങ്ങും എന്നാണ് വിവരം. നിലവില്‍ 110 സിസി എഞ്ചിന്‍ ഉപയോഗിച്ച് മാത്രമാണ് ജുപ്പിറ്റര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
ടിവിഎസിന് എന്‍ടോര്‍ഖ് എന്ന ഒരു മോഡല്‍ മാത്രമാണ് 125 സിസി ഓഫറായി നിലവില്‍ എത്തുന്നത്. സ്‌പോര്‍ട്ടി സ്‌റ്റൈലിംഗും കിടിലന്‍ ഫീച്ചറും അണിനിരത്തുന്ന ഈ സ്‌കൂട്ടര്‍ യുവ ഉപഭോക്താക്കള്‍ക്കിടയിലെ ജനപ്രിയ മോഡല്‍ കൂടിയാണ്. ഇത് ഒരു പൂര്‍ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അതില്‍ ബ്രാന്‍ഡിന്റെ സ്മാര്‍ട്ട് കണക്റ്റ് ടെക്കും അവതരിപ്പിക്കുന്നുണ്ട്. ബ്ലൂടൂത്ത് ഉപയോഗിച്ച് ടിവിഎസ് കണക്റ്റ് സ്മാര്‍ട്ട്ഫോണ്‍ അപ്ലിക്കേഷന്‍ വഴി സ്‌കൂട്ടറിലേക്ക് കണക്റ്റുചെയ്യാന്‍ ഈ സവിശേഷത ഉപഭോക്താക്കളെ അനുവദിക്കുന്നു.
എന്നാല്‍ പ്രീമിയം ഉപകരണങ്ങള്‍ കാരണം എന്‍ടോര്‍ഖിന് താരതമ്യേന ഉയര്‍ന്ന വിലയാണുള്ളത്. ഹോണ്ട ആക്ടിവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന സ്‌കൂട്ടറാണ് ജുപ്പിറ്റര്‍.